കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആയി ഡേവിഡ് ജെയിംസിനെ തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആയെത്തുന്നത്. ഐഎസ്എല്ലിന്റെ ആദ്യ സീസണിലെ പരിശീലകനും ഗോൾകീപ്പറും ആയിരുന്ന ഡേവിഡ് ജെയിംസ് ന്റെ പരിശീലനം ബ്ലാസ്റ്റേഴ്സന് കൂടുതൽ ആത്മ വിശ്വാസം നൽകുമെന്ന് കരുതുന്നു. ആദ്യ സീസണിൽ ഫൈനലിൽ കടന്ന ടീം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ്.
നിലവിലെ പരിശീലകന് റെനെ മ്യൂലന്സ്റ്റീന് രാജിവെച്ചതിനെ തുടര്‍ന്നാണ് ജെയിംസിനെ പുതിയ പരിശീലകനായി മാനേജ്മെന്റ് തിരഞ്ഞെടുത്തത്. നിലവിൽ നിറം മങ്ങിയ തോൽവികളോടെ ബ്ലാസ്റ്റേഴ്സ് 7 പോയിന്റ് കളോട് കൂടി 8 ആം സ്ഥാനത്താണ്. കളിച്ച 7 മത്സരങ്ങളിൽ 1 ൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടാനായത്. അതുകൊണ്ടുതന്നെ വലിയ ഉത്തരവാദിത്തങ്ങൾ ആണ് ഡേവിഡ് ജെയിംസ് നു മുന്നിലുള്ളത്.
1997-നും 2010-നും ഇടയ്ക്ക് 53 തവണ ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി ഡേവിഡ് കളിച്ചിട്ടുണ്ട്. 2004-ലെ യൂറോ കപ്പിലും 2010-ലെ ലോകകപ്പിലും ഇംഗ്ലണ്ടിന്റെ പ്രധാന ഗോള്‍കീപ്പര്‍ ആയിരുന്നു.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവര്‍പൂളിനും വേണ്ടി ഡേവിഡ് ജെയിംസ് കളിച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക