പ്രൊഫസർ ഡിങ്കന്റെ രണ്ടാംഘട്ട ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുന്നു, ചിത്രീകരണത്തിന് മുമ്പുള്ള ചർച്ചകൾക്കായി സംവിധായകൻ രാമചന്ദ്ര ബാബു, നിർമ്മാതാവ് സനൽ, തിരക്കഥാകൃത് റാഫി എന്നിവർ ദിലീപിനെ കണ്ടു.
ദിലീപ് മജീഷ്യന്റെ വേഷത്തിൽ എത്തുന്ന പ്രൊഫെസർ ഡിങ്കൻ ത്രീ ഡിയിലാണ് ഒരുക്കുന്നത്. പ്രശസ്തി നേടാൻ ആഗ്രഹിക്കുന്ന ഒരു മാജിക്കുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. നമിതാ പ്രമോദാണ് ദിലീപിന്റെ നായികയായി എത്തുന്നത്.
റാഫി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം നേരത്തെ അവസാനിച്ചിരുന്നു. നടിയെആക്രമിച്ച കേസിൽ ദിലീപ് ജയിലിലായതിനെ തുടർന്ന് ഷൂട്ടിംഗ് നിറുത്തി വച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക