ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീ പാർവതി ദേവിയുടെ നട തുറപ്പ് മഹോത്സവം 2018 ജനുവരി 1 മുതൽ 12 വരെയാണ്. ഭക്തജനങ്ങൾക്ക് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ വെബ് സൈറ്റിൽ കയറി മുൻകൂട്ടി ദർശന സമയം ബുക്ക് ചെയ്യുന്നതിന് വെർച്വൽ ക്യൂ (VIRTUAL QUEUE) സംവിധാനം നിലവിലുണ്ട്. ഒരാൾക്ക് 6 പേർ അടങ്ങുന്ന ഒരു ക്യൂ ബുക്ക് ചെയ്യാവുന്നതാണ്. അതിൽ ബുക്ക് ചെയ്യുന്നതിന് ആദ്യം www.thiruvairanikkulamtemple.org എന്ന ക്ഷേത്ര വെബ്സൈറ്റിൽ കയറുക. അതിന്റെ ആദ്യ പേജിൽ തന്നെ VIRTUAL QUEUE B00K NOW എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ Enter your mobile number for verification എന്ന കാണിക്കും. അതിന് താഴെയുള്ള ബോക്സിൽ ക്ഷേത്ര ദർശനം നടത്തുന്ന വ്യക്തികളുടെ ഗ്രൂപ്പിലെ പ്രധാന വ്യക്തിയുടെ മൊബൈൽ നമ്പർ കൊടുത്ത ശേഷം Send OTP ക്ലിക്ക് ചെയ്യുക. ആരുടെ മൊബൈൽ നമ്പരാണോ അവിടെ കൊടുക്കുന്നത് ആ വ്യക്തിയുടെ മൊബൈലിൽ ഒരു 4 അക്ക OTP ലഭിക്കും. ആ OTP വീണ്ടും Enter OTP എന്ന ഭാഗത്ത് കൊടുത്ത verify OTP – ൽ ക്ലിക്ക് ചെയ്യുക. അടുത്തതായി Enter your personal details here എന്ന പേജ് വരും. അവിടെ Full Name (as per ID Proof) എന്ന ഭാഗത്ത് ക്ഷേത്ര ദർശനത്തിന് പോകുന്ന ഗ്രൂപ്പിലെ പ്രധാന വ്യക്തിയുടെ പേര് ID Proof – ൽ ഉള്ളത് പോലെ കൊടുക്കണം. അതിന് താഴെ ആദ്യം കൊടുത്ത മൊബൈൽ നമ്പർ അവിടെ കാണുവാൻ സാധിക്കും. അതിന് താഴെ Email കൊടുക്കുക. അതിന് താഴെ ക്യൂ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ ID Proof നമ്പർ കൊടുക്കുക. അതിന് ശേഷം എത്ര പേർക്കാണ് ബുക്ക് ചെയ്യേണ്ടത് എന്ന് കൊടുക്കണം. മാക്സിമം 6 പേർ വരെ മാത്രം. അതിന് ശേഷം അതിന് താഴെയായി ശേഷിക്കുന്ന ക്ഷേത്ര ദർശനം നടത്തുന്ന വ്യക്തികളുടെ പേര് 1), 2)….. എന്നിങ്ങനെ കൊടുക്കുക. അതിന് താഴെ ആ വ്യക്തികൾക്ക് മൊബൈൽ നമ്പരുകൾ ഉണ്ടെങ്കിൽ അവരുടെ നമ്പരുകൾ നൽകുക. മൊബൈൽ നമ്പർ ഇല്ല എങ്കിൽ നൽകേണ്ട. അതിന് ശേഷം Next ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ അടുത്ത പേജ് തെളിയും. അതിൽ മാറ്റം വരുത്തണമെങ്കിൽ അവിടെ വച്ച് തിരുത്താം. അല്ലെങ്കിൽ Queue book ചെയ്യാം. അതിന് ശേഷം ബുക്ക് ചെയ്തതിന്റെ Receipt ലഭ്യമാകും. അതിന്റെ Print out – ഉം original ID Proof ഉം കൈയ്യിൽ ദർശന സമയത്ത് സൂക്ഷിക്കുക. കൂടുതൽ നിർദ്ദേശങ്ങൾ അതിൽ പ്രതിപാദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക