കൊച്ചി : സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു. മോട്ടോർ വാഹന നിയമ ഭേദഗതി ഭേദഗതി ബിൽ പാർലിമെന്റിൽ പരിഗണനയ്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. ഭേദഗതി ബിൽ പാർലമെൻറിൽ കൊണ്ടുവരുന്ന പക്ഷം പണിമുടക്ക് നടത്തുമെന്നാണ് തൊഴിലാലാളികൾ അറിയിച്ചിരുന്നത്. ബിൽ കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. നടപ്പു പാർലിമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി വ്യക്തമാക്കിയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക