ഏഴ് സീറ്റുകളുള്ള പ്രീമിയം സ്പോർട്സ് യൂട്ടിലിറ്റി വാഹനമായ പുതിയ ഡിസ്കവറി ഇന്ത്യൻ വിപണിയിലെത്തി. വിസ്താരമേറിയ ഉൾവശവും മികച്ച രൂപകൽപ്പനയുമാണ് ലാൻഡ് റോവറിന്റെ അഞ്ചാം തലമുറയായ ഡിസ്കവറിയുടെ പ്രത്യേകത. 71.38 ലക്ഷം രൂപയാണ് മുംബൈയിലെ എക്സ് ഷോറൂം വില.
കൂടാതെ മൂന്നു ലിറ്റർ ഡീസൽ, മൂന്നു ലിറ്റർ പെട്രോൾ മോഡലുകൾ ലഭ്യമാണ്. പെർമനന്റ് ഫോർ വീൽ ഡ്രൈവ്, സിംഗിൾ സ്പീഡ് ട്രാൻസ്ഫർ ബോക്സ്, ടു സ്പീഡ് ബോക്സ് എന്നിവ ഏത് തരത്തിലുള്ള റോഡുകളിലും മികച്ച യാത്രയൊരുക്കും. പാർക്ക് അസിസ്റ്റ്, ഡ്രൈവ് പ്രോ പായ്ക്ക്, യാത്രാവേഗം നിയന്ത്രിക്കുന്നതിന് ക്യൂ അസിസ്റ്റോടു കൂടിയ ക്രൂസ് കണ്ട്രോൾ എന്നിവ യാത്രയിൽ ഏറെ സഹായകമാണ്. 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സറൗണ്ട് കാമറയും 25.4 സെന്റീമീറ്റർ ടച്ച്സ്ക്രീൻ ഡിസ്പ്ലേയുമുണ്ട്. അതുപോലെ അഞ്ച് മിനി ടാബ്ലറ്റുകളും രണ്ട് ലിറ്റർ ബോട്ടിലുകളും ആം റെസ്റ്റ് സ്്റ്റോറേജിൽ സൂക്ഷിക്കാം. ഒൻപത് യുഎസ്ബി പോർട്ടുകൾ ഉള്ളതിനാൽ എല്ലാ യാത്രക്കാർക്കും ഡിവൈസുകൾ ചാർജ് ചെയ്യാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക