മാരുതി സുസുകിയുടെ ഹാച്ച്ബാക്ക് മോഡൽ സ്വിഫ്റ്റിന്റെ ബുക്കിംഗുകൾ സ്വീകരിക്കാൻ തുടങ്ങി. ഏതാനും ആഴ്ചകൾക്കുള്ളിൽ വിപണിയിൽ അവതരിപ്പിക്കും. ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുന്പ് ചില ഡീലർഷിപ്പുകൾ പുതിയ സ്വിഫ്റ്റിന്റെ ബുക്കിംഗുകൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. എങ്കിലും ഫെബ്രുവരി അവസാനത്തോടെയോ മാർച്ച് ആദ്യമോ മാത്രമേ വിതരണം ചെയ്തുതുടങ്ങൂ.
ഇപ്പോൾ പുറത്തിറങ്ങുന്ന സ്വിഫ്റ്റിന്റെ എൻജിൻ ഓപ്ഷനുകളായ 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനുകളിൽത്തന്നെയാണ് പുതിയ സ്വിഫ്റ്റും എത്തുക. ഒപ്പം ഓട്ടോമാറ്റിക് വേരിയന്റുമുണ്ടാകും. ബലേനോയുടെ പ്ലാറ്റ്ഫോം തന്നെയാണ് പുതിയ സ്വിഫ്റ്റിനും നല്കിയിരിക്കുന്നത്. ഓൾ ബാക്ക് തീം കാബിനൊപ്പം പുതിയ ഡാഷ്ബോർഡാണ് നല്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക