ബിജെപി ഭരണത്തില്‍ സി ബി ഐ യെ കേന്ദ്ര സര്‍ക്കാര്‍ സി പി ഐ (എം) നെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ബിജെപി നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയായി സിബിഐ മാറിയെന്നും അദ്ദേഹം പറഞ്ഞു. പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവെന്നും പിണറായി കൂട്ടിച്ചേർത്തു. കൊയിലാണ്ടിയില്‍ നടന്ന കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ സമാപാന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
രാജ്യത്ത് ദളിതര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് അവിടുത്തെ ബി ജെ പി സര്‍ക്കാരിനായില്ല. ആര് എസ് എസ് സവര്‍ണ്ണ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് കൊണ്ടാണിതെന്നും പിണറായി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക