സംസ്ഥാന സര്‍ക്കാറിന് ഇനിയും കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കിയെന്നും ഇനി സാധ്യമല്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പെന്ഷന് കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലെങ്കിലും പരമാവധി സഹായിച്ചതായും പെന്ഷന് ലഭിക്കാത്തത് ചോദ്യം ചെയ്ത് മുന്‍ജീവനക്കാര്‍ സമര്‍പ്പിച്ച ഹർജിക്കുള്ള മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.
കൂടാതെ പെന്ഷന് നല്‍കാത്തതിന് എതിരെ കെ.എസ്.ആര്.ടി.സിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹർജികളിലും കോടതിയലക്ഷ്യ ഹർജികളിലും നിരവധി വിധികളുണ്ട്. ഇവ നടപ്പാക്കിയാല്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ വരെ സ്തംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക