കേന്ദ്ര സർക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരള ഹജ്ജ് കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കവേ ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി. തുടർച്ചയായി നാലുതവണ അപേക്ഷിച്ചിട്ട് അവസരം കിട്ടാത്തവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നൽകണമെന്ന നയം മാറ്റിയ നടപടിയടക്കം ചോദ്യം ചെയ്താണ് ഹജ്ജ് കമ്മിറ്റി ഹർജി സമർപ്പിച്ചത്. അപേക്ഷകളുടെ നറുക്കെടുപ്പുമായി മുന്നോട് പോകാമെന്നും കോടതി ഉത്തരവിട്ടു.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് രണ്ട് ആഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഹർജി ജനുവരി 30 കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക