ഹാദിയ കേസിൽ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നു . കൂട്ടത്തിൽ കനകമല കേസിലെ പ്രതികളെയും എൻ ഐ എ ചോദ്യം ചെയ്യും . മൻസീത്, ഷഫ്വാൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. തിങ്കളാഴ്ച്ച വിയ്യൂർ ജയിലിൽ വച്ച് ഇവരെ എൻ ഐ എ ചോദ്യം ചെയ്യും. ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കുള്ള കാര്യങ്ങള്‍ അന്വേഷിക്കും. ഇവരെല്ലാവരും ഒരേ വാട്സാപ്പിൽ ഗ്രൂപ്പിൽ അംഗമായിരുന്നു എന്നാണ് കിട്ടിയ വിവരം. രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധമുള്ളവർ കണ്ണൂർ കനകമലയിൽ രഹസ്യയോഗം കൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി എട്ടു പ്രതികൾക്കെതിരെ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. കനകമലയിൽ ഒത്തുകൂടിയ സംഘത്തെ രഹസ്യവിവരത്തെ തുടർന്നു 2016 ഒക്ടോബറിലാണ് എൻഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതായി എൻഐഎ കണ്ടെത്തി. ഇതിനു പുറമെ, ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും ഇവർ ലക്ഷ്യമിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക