ചില ചിത്രങ്ങൾ റിലീസിങ്ങിന് മുൻപ് തന്നെ വാർത്തകളിൽ ഇടം നേടാറുണ്ട് മികച്ച ഗാനങ്ങൾ കൊണ്ടും ചിലപ്പോൾ വ്യത്യസ്തമായ കഥകൾ കൊണ്ടുമാകാം. പിങ്ക് പാന്റിയും പാഡും ഞാൻ ഭയന്നിരുന്നു അക്ഷയ് കുമാർ. അതെ റിലീസിംഗ് നു മുൻപ് ശ്രദ്ധ നേടിയ അക്ഷയ്കുമാർ ചിത്രം പറയുന്നത് കുറഞ്ഞ ചെലവിൽ സാനിറ്ററി പാഡ് നിർമ്മിക്കുകയും അതു വഴി നിരവധി സ്ത്രീകൾക്ക് വരുമാനമാർഗം കാണിച്ചു കൊടുത്ത അരുണാചലം മുരുഗാനന്ദിന്റെ ജീവിത കഥയാണ് പാഡ്മാന്. ആർത്തവത്തെയും സാനിറ്ററി പാഡുകളെ കുറിച്ച് ആളുകളെ ബോധവത്കരിക്കാൻ കൂടി ഈ ചിത്രത്തിന് സാധിക്കും എന്നും അക്ഷയ് കുമാർ അഭിപ്രായപ്പെട്ടു. സാനിറ്ററി പാഡുകൾ സൗജന്യമായി ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കണമെന്നും അക്ഷയ് കുമാർ പറഞ്ഞു.
ഒന്നര വർഷം മുൻപ് ഈ ചിത്രത്തിന് വേണ്ടി തയ്യാർ എടുക്കുമ്പോളാണ് മനസ്സിലായത് രാജ്യത്തെ 82 %സ്ത്രീകൾക്ക് ഇന്നും പാഡ് ലഭിക്കുന്നില്ല. ഈ ചിത്രം കൊണ്ട് കുറച്ചെങ്കിലും ബോധവത്കരണം ഒരു പരിധി വരെ സാധിക്കും. ബാൽകി സംവിധാനം ചെയ്ത ചിത്രത്തിൽ രാധിക ആപ്തെ, സോനം കപൂർ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങൾ. ജനുവരി 25 നു ചിത്രം തീയറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക