കോഴിക്കോട് മാവൂരിൽ വിവാഹ സൽക്കാരം നടക്കുന്നതിനിടെ വീടിനു സമീപത്തുനിന്ന് പകർത്തിയ വിഡിയോയിൽ പുലിയുടെ ദൃശ്യം പതിഞ്ഞെന്ന് വാർത്ത . കോഴിക്കോട് പെരുവയൽ പള്ളിത്താഴത്താണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രത നിർദേശങ്ങൾ നൽകി . ദൃശ്യത്തിലുള്ളത് പുലിയാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പ്രാഥമിക നിഗമനം. അതേസമയം, വിഡിയോയിലുള്ളത് കാട്ടുപൂച്ചയാണെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്.
വിവാഹ സൽക്കാരത്തിനിടെ ചിലർ പകർത്തിയ വീഡിയോ കണ്ട ചിലരാണ് വിഡിയോയിൽ പുലിയെന്നു തോന്നിക്കുന്ന ജീവിയുടെ സാന്നിധ്യമുള്ള കാര്യം ശ്രദ്ധയിൽപ്പെടുത്തിയത് . വീട്ടുകാർ ഇക്കാര്യം പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു.
കോഴിക്കോട് പെരുവയൽ പള്ളിതാഴത്ത് കല്യാണവീടിന് പുറക് വശത്ത് കണ്ട പുലിയോട് സാമ്യമുള്ള ജീവി. കുട്ടികൾ മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ പതിഞ്ഞതാണ്.ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം.
Posted by Rajith Kumar MT on Saturday, January 6, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക