റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ ഓഫറായ ഹാപ്പി ന്യു ഇയർ 2018 എന്ന പുതിയ പ്ലാനിൽ 149രൂപയ്ക്കു ദിവസേന 1 ജി ബി ഡാറ്റ എന്ന നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാവും . ഇത് കൂടാതെ നിലവിലുള്ള 399 രൂപയുടെ പ്ലാനിനു 20 ശതമാനം അധിക ഡാറ്റയും രണ്ട് ആഴ്ച കൂടുതൽ വാലിഡിറ്റിയും ലഭിക്കും . നിലവിൽ 70 ദിവസം വാലിഡിറ്റി ഉള്ള ഈ പ്ലാൻ പുതുവത്സരം പ്രമാണിച്ചു 84 ദിവസത്തേയ്ക് ലഭിക്കും . വിപണിയിൽ ആകർഷകമായ 4 ജി സേവനങ്ങൾ നൽകുന്നതിലും അവതരിപ്പിക്കുന്നതിലും മറ്റു നെറ്റ്വർക്കുകളേക്കാൾ ഏറെ മുന്നിലാണ് ജിയോ .
ജി ബി യ്ക്കു 4 രൂപ എന്ന നിരക്കിൽ ദിവസേന 1.5 ജി ബി ലഭിക്കുന്ന പ്രത്യേക പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട് . പുതിയ ഓഫറുകൾ ജനുവരി 9 മുതലായിരിക്കും ലഭ്യമാവുകയെന്നു ജിയോ അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക