വിവാദങ്ങൾക്ക് വിരാമമിട്ട് സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവത് 25 ന് തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സെൻസർ ബോർഡിൻറെ നിർദ്ദേശ പ്രകാരം “പത്മാവതി” എന്ന പേര് “പത്മാവത്” എന്നാക്കി മാറ്റുകയായിരുന്നു.എന്നാൽ സെൻസർ ബോർഡും സിനിമയുടെ അണിയറ പ്രവർത്തകരും തമ്മിൽ ഉണ്ടാക്കിയ ധാരണ രജ്പുത് കർണ്ണിസേന അംഗീകരിച്ചില്ല.ചിത്രം റിലീസ് ചെയ്താൽ വലിയ പ്രത്യാഘാതങ്ങൾ കേന്ദ്ര സർക്കാരും,സെൻസർ ബോർഡും,സിനിമയുടെ അണിയറ പ്രവർത്തകരും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക