ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശ്യാമിലി നീണ്ട ഇടവേളയ്ക്കു ശേഷമാണ് വീണ്ടും സിനിമയിലേക്ക് വരുന്നത്. മാളൂട്ടി ആയി പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച നടി പൂക്കാലം വരവായി ,ഹരികൃഷ്ണൻസ് ,നിർണയം,കിലുക്കാം പെട്ടി തുടങ്ങി ചിത്രങ്ങളിൽ ബാല താരമായിരുന്നു. പിന്നീട് തമിഴ്,തെലുങ്ക് ,മലയാളം ചിത്രങ്ങളിൽ നായികയായി.
“ഒയ് ” എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നെ മലയാളത്തിൽ റിഷി ശിവകുമാറിന്റെ “വള്ളിയും തെറ്റി പുള്ളിയും തെറ്റി” ചിത്രത്തിൽ നായികയായി. എന്നാൽ ഈ ചിത്രങ്ങൾക്ക് ശേഷം താരം സിനിമ വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ താരത്തിന്റെ രണ്ടാം വരവ് തെലുങ്കു ചിത്രത്തിലൂടെയാകും എന്നാണ് വാർത്തകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക