ഉണ്ണിമുകുന്ദനെതിരെ പീഡന ആരോപണം യുവതിയുടെ ചിത്രങ്ങൾ പുറത്ത്.

യുവനടൻ ഉണ്ണി മുകുന്ദനെതിരെ വീണ്ടും കേസ് പീഡന ആരോപണവുമായി ബന്ധപെട്ട യുവതിയുടെ ചിത്രങ്ങളും പേരും വിവരവും പുറത്ത് വിട്ടെന്നാണ് പുതിയ കേസ്. തൃക്കൊടിത്താനം പോലീസിൽ യുവതിയുടെ അച്ഛനാണ് പരാതി നൽകിയിരിക്കുന്നത്.ഉണ്ണി മുകുന്ദൻ ഒന്നാം പ്രതിയായ കേസിൽ മറ്റു രണ്ടു പ്രതികൾ കൂടിയുണ്ട്.കോടതിയിൽ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയതിന് പിന്നാലെയാണ് പുതിയ കേസ്. ഏതു സമയവും തനിക്കെതിരെ അക്രമം ഉണ്ടാകാൻ സാധ്യത ഉണ്ട് അതിനാൽ പോലീസ് സംരക്ഷണം യുവതി ആവശ്യപെട്ടിട്ട് ഉണ്ട്.തിരക്കഥാകൃത്തായ തന്നെ സിനിമാ കഥ പറയാൻ ചെന്നപ്പോൾ ഇടപ്പള്ളിയിലെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. തന്നെ അപകീർത്തി പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നു പറഞ്ഞു നടനും പരാതി നൽകിയിട്ട് ഉണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News