എയ്ഡഡ് അദ്ധ്യാപക നിയമനം പി എസ് സി ക്ക് വിടണം എന്ന് പൊതുതാത്പര്യ ഹർജി സമർപ്പിച്ച വിഷയത്തിൽ കോടതി തീർപ്പുകല്പിച്ചു . വിഷയത്തിൽ സർക്കാർ ആണ് തീരുമാനം എടുക്കേണ്ടത് എന്നാണ് കോടതി അഭിപ്രായപ്പെട്ടത് . ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ജസ്റ്റിസ് ദമ ശേഷാദ്രി നായിഡു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിഷയത്തിൽ തീർപ്പുണ്ടാക്കിയത് .
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴ വാങ്ങിയാണ് അധ്യാപക നിയമനം നടക്കുന്നതെന്ന ആരോപണം വന്നതിനെ തുടർന്നാണ് പൊതു താല്പര്യ ഹർജി സമർപ്പിക്കപ്പെട്ടത് . കൊല്ലം സ്വദേശിയായ കെ എം സലിം ആണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത് . 1960 ലാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തിന്റെ അധികാരം പി എസ് സി യിൽ നിന്നും മാനേജ്മെന്റിലേക് കൈമാറിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക