പ്രശ്സ്ത നടി മഞ്ജു വാര്യർ എറണാകുളത്ത് സി പി എം സ്ഥാനാർഥി ആയേക്കും. ലോക സഭ തിരഞ്ഞെടുപ്പിൽ നടിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച അനൗപചാരിക ചർച്ചകൾ പാർട്ടി നേതാക്കൾക്കിടയിൽ നടന്നു വെന്നാണ് വാർത്തകൾ. താരം സ്ഥാനാർഥി ആകുന്നതിനുള്ള ചർച്ചകൾ ഏകദേശം ധാരണയായി എന്നും റിപ്പോർട്ടുകളുണ്ട്. താരത്തിന്റെ പ്രതിച്ഛായ കണക്കിലെടുത്തു എങ്ങനെയും മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ്. സർക്കാരിന്റെ പല പദ്ധതികളുടെയും ബ്രാൻഡ് അംബാസഡർ കൂടിയായ നടി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച പൊതു വേദികളിൽ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ നേരത്തെ ജില്ലാ സെക്രട്ടറി പി രാജുവിനെയാണ് സ്ഥാനാർഥി ആയി നിശ്ചയിച്ചത്.പുതിയ വാർത്തകൾ അനുസരിച്ച് പി രാജു 3 വർഷം കൂടി ജില്ലാ സെക്രട്ടറി ആയി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക