പൊതുമേഖലാ എണ്ണക്കമ്പനികളുടെ പാചക വാതക കണക്ഷൻ ഉപയോഗിക്കുന്നവർക് ഇനി ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാകണമെങ്കിൽ ആധാർ വിവരങ്ങൾ നൽകണം. അല്ലാത്തപക്ഷം ഗ്യാസ് സിലിണ്ടറിനായുള്ള സബ്സിഡി വേണ്ടെന്നു വൈകുന്നതിനായുള്ള ഫോറം നൽകിയാൽ മതിയാവും . സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഏജന്‍സിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്ന എസ്.എം.എസ് സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത് . ആധാർ ബന്ധിപ്പിക്കാത്തവര്‍ റീഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഏജന്‍സിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്ന എസ്.എം.എസ് സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് എന്നീ പൊതുമേഖലാ കമ്പനികളാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത് . കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി . ഇതുവരെ ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ ഏജന്‍സിയില്‍ ചെന്ന് കെ.വൈ.സി ഫോറം പൂരിപ്പിച്ച് നല്‍കണം . ഇതിലാണ് ആധാര്‍ നമ്പറും ഉള്‍പ്പെടുത്തേണ്ടത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക