ലോകോത്തര സിഗരറ്റു നിർമാണ ബ്രാൻഡ് ആയ മാൾബൊറോ ,പാര്‍ലമെന്റ് , ബെൻസൺ ആൻഡ് ഹെഡ്ജസ് എന്നീ സിഗരറ്റുകൾ ഓർമ മാത്രമാവാൻ ഇനി കുറച്ചു നാളുകൾ മാത്രം. പുകയില കമ്പനി ഭീമനായ ഫിലിപ് മോറിസ് ഇന്റർനാഷണൽ ഔദ്യോഗികമായി ഇവയുടെ നിർമാണം നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
പുതുവർഷ പ്രതിജ്ഞയായി ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളിൽ ഫിലിപ് മോറിസ് ഇന്റർനാഷണൽ നൽകിയ സിഗരറ്റ് ഉപേക്ഷിക്കാനുള്ള ആഹ്വാനത്തിന് പിന്നാലെയാണ് നിർമാണം നിർത്തുതിനുള്ള തീരുമാനം കമ്പനി അറിയിച്ചത് . പുകവലിരഹിത ഭാവിക്കായുള്ള ചുവടുവെപ്പ് എന്നാണ് കമ്പനി ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.
ഒരുകാലത്തു മലയാളിയുടെ ആഡംബര ചിഹ്നമായിരുന്നു മെൽബോറോ സിഗരറ്റ് . മൊത്തം 180 രാജ്യങ്ങളിൽ ഫിലിപ് മോറിസ് ഇന്റർനാഷനലിന്റെ സിഗരറ്റ് വില്കപ്പെടുന്നുണ്ട് . അതിൽത്തന്നെ ഏറ്റവും ജനപ്രീതി നേടിയ ബ്രാൻഡ് ആണ് മൾബറോ . സിഗരറ്റ് നിര്‍മാണത്തിൽനിന്നും മാറി ഇ സിഗരറ്റ് മേഖലയിലേക് മാറാനൊരുങ്ങുകയാണ് കമ്പനി . പുകയില്ലാത്ത ഉത്പന്നങ്ങളിലേൽക് മറുവാനായി സ്മോക്ക് ഫ്രീ ഫ്യൂച്ചർ എന്ന പേരിൽ ഒരു വെബ് സൈറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക