ന്യൂഡൽഹി: സിനിമാ തുടങ്ങുന്നതിന് മുൻപ് തീയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കണമെന്ന് ഉത്തരവ് മരവിപ്പിക്കണം എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ദേശീയ ഗാനം ആലപിക്കുന്നത് സംബന്ധിച്ച ആറു മാസത്തിനകം മാർഗ രേഖയുണ്ടാകാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ ചുമതല പെടുത്തിയെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കണം എന്ന് 2016 നവംബറിൽ നൽകിയ ഉത്തരവിനെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. 12 പേരടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ആവശ്യമായ മാർഗരേഖ പുറത്തിറക്കും വരെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടന്ന് സർക്കാർ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക