റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ രാജ്യത്ത് പ്ലാസ്റ്റിക് ദേശീയ പതാക നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം. പ്ലാസ്റ്റിക് പതാകകൾ ഉപേക്ഷിക്കണമെന്നും ഫ്ലാഗ് കോഡ് കൃത്യമായി പാലിക്കണമെന്നുമാണ് നിർദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യത്തിന് പ്രചോദനവുമേകുന്ന ദേശീയപതാകയ്ക്ക് അർഹിക്കുന്ന ബഹുമാനം നൽകിയേ തീരു എന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 1971ലെ നാഷണൽ ഓണർ ആക്ടിൽ ഫ്ലാഗ് കോഡ് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും രാജ്യത്തെ ജനനങ്ങൾ ഇത് പാലിക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ദേശീയപതാകയെ ഏതെങ്കിലും വ്യക്തിയോ സംഘടനയോ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ വികലമാക്കുകയോ, അപകീർത്തിപ്പെടുത്തുകയോ, രൂപമാറ്റം വരുത്തുകയോ, നശിപ്പിക്കുകയോ, നിന്ദിക്കുകയോ, മറ്റേതെങ്കിലും തരത്തിൽ ബഹുമാനക്കുറവ് കാണിക്കുകയോ ചെയ്തെങ്കിൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക