സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തെ താൻ സ്വാഗതം ചെയ്യുന്നുവെന്ന് തമിഴ് നടൻ സൂര്യ. സമൂഹത്തിനു വേണ്ടി നന്മ ചെയ്യണമെന്ന തോന്നലിൽ നിന്നാണ് സിനിമാ താരങ്ങൾ രാഷ്‌ട്രീയത്തിലേക്ക് വരുന്നത്. മുതിർന്ന താരങ്ങളുടെ രാഷ്‌ട്രീയ പ്രവേശനത്തിൽ പ്രതീക്ഷയുണ്ടെന്നും സൂര്യ പറഞ്ഞു.
എന്നാൽ ഉടനെയൊന്നും താൻ രാഷ്‌ട്രീയത്തിലേക്കില്ലെന്നു കൂടി സൂര്യ പറയുകയുണ്ടായി. തന്റെ പൊങ്കൽ ചിത്രമായ ‘താനാ സേർന്ത കൂട്ട’ത്തിന്റെ പ്രചാരണത്തിനായി ഇന്നലെ സൂര്യ കൊച്ചിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക