വി.ടി.ബല്‍റാം എം.എല്‍.എ യ്ക്കെതിരായ സി പി എം ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താലിന് അഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
തൃത്താലയില്‍ നടക്കുന്ന സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എം.എല്‍.എയെ സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും കല്ലെറിയുകയും ചെയ്തത് സംഘർഷത്തിനിടയാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് ലാത്തിച്ചാര്‍ജ് നടത്തുകയും മാദ്ധ്യമപ്രവര്‍ത്തകരും പൊലീസുകാരുമടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക