ഏറെ കാലമായി തമിഴ് സിനിമ മേഖല നേരിടുന്ന പ്രശ്നമാണ് സിനിമകൾക്ക് പേരിടുന്നത്. കഥയ്ക്ക് അനുസരിച്ചുള്ള പേരായിരിക്കുമ്പോൾ തന്നെ പേര് തമിഴിൽ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. കാരണം തമിഴ് ഒഴികെ മറ്റു ഇതര ഭാഷകളിലാണ് പേരിടുന്നതെങ്കിൽ നികുതി ഒഴിവാക്കി കിട്ടില്ല.
ജി എസ് ടിയുടെ ഭാഗമായി ഇനി തമിഴ് സിനിമകൾക്ക് ഇഷ്ടമുള്ള പേരിടാം. ഇതിനു നികുതിയുമായി യാതൊരു ബന്ധവുമില്ല എന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. പേര് ഇതര ഭാഷകളിലായാലും നികുതി ബാധിക്കില്ല.
മുൻപ് സൂര്യയുടെ മാസ് എന്ന ചിത്രത്തിന് ‘മാസ് എൻകിറ മാസ്സില്ലാമണി’ എന്നായതിനു പിന്നിൽ നികുതി പ്രശ്നമായിരുന്നു. ജി എസ് ടി യുടെ നികുതിയിളവിൽ പേരിട്ടിരിക്കുന്ന പുതിയ ചിത്രങ്ങൾ വിക്രമിന്റെ സ്കെച്ച്, പാർട്ടി തുടങ്ങിയവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക