മലയാള സിനിമയുടെ ഭാഗ്യ കൂട്ടുകെട്ടുകളിലൊന്നാണ് ജയസൂര്യ- രഞ്ജിത്ത് ശങ്കറിന്റേത്. ഇരുവരും ഒന്നിച്ച കഴിഞ്ഞ നാല് സിനിമകളും സൂപർ ഹിറ്റായിരുന്നു.
രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഇപ്പോൾ വീണ്ടും ഒന്നിക്കുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെ രഞ്ജിത്ത് തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. ‘ഞാൻ മേരിക്കുട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് പുണ്യാളൻ സിനിമാസ് ആണ്.
പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് രഞ്ജിത്ത് ജയസൂര്യ കൂട്ടുകെട്ടിൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ മറ്റു നാലു സിനിമകൾ.
ഞങ്ങൾ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി…😍😍😍" ഞാൻ മേരിക്കുട്ടി "
Posted by Ranjith Sankar on Wednesday, January 10, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക