സിനിമ പ്രേമിയെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച വളരെ പ്രിയപ്പെട്ടതാണ്. വെള്ളിയാഴ്ചയാണല്ലോ ഓരോ പുതിയ സിനിമകളും റിലീസാവുന്നത്. ഈ വാരാന്ത്യത്തില്‍ സിനിമയുടെ പെരുമഴയാണ്. കാരണം മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയായി 16 സിനിമകളാണ് റിലീസ് ചെയ്യുന്നത്.
എന്നാൽ കൂട്ടത്തിൽ ഒരേ ഒരു മലയാള സിനിമ മാത്രമേയുള്ളൂ…ജയറാമിന്റെ ദൈവമെ കൈ തോഴാം കെ കുമാറാകണം എന്ന മലയാള സിനിമ. ആദ്യമായാണ് സലിം കുമാര്‍ ഒരു വാണിജ്യ സിനിമയുമായി എത്തുന്നത്. ജയറാമും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പക്ക ഒരു കുടുംബ ചിത്രമാണ്. ജനുവരി 12 നാണ് സിനിമ റിലീസ് ചെയ്യുന്നത്.
ഈ വാരാന്ത്യത്തില്‍ റിലീസ് ചെയ്യുന്ന മറ്റ് സിനിമകളാണ് സേര്‍ത കൂട്ടം, ഗുലിബെഗവാലി, ഭാസ്കര്‍ ഒരു റാസ്ക്കല്‍, മധുര വീരന്, സ്പെഷ്യല്‍ 26, സ്കെച്ച്, ജയ് സിംഹ, ടച് ചേസ് ചൂടു, ടകരു,1921,ഡൗണപ് ദ എക്സിറ്റ് 796, കാലകാണ്ടി, മുഖാബസ്, ദ കമ്യൂട്ടര്‍, പ്രൗഡ് മേരി, ഫ്രീക് ഷോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക