ജോലി സമയത്ത് പാലിക്കേണ്ട മര്യാദകൾ, വസ്ത്ര ധാരണം തുടങ്ങിയ കാര്യങ്ങൾ ജീവനക്കാർക്ക് നൽകുന്നത് കേട്ടിട്ടുണ്ട്. എന്നാൽ കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുന്ന പുതിയ നിർദേശമാണ് എസ് ബി ഐ തങ്ങളുടെ ജീവനക്കാർക്ക് നേരെ വച്ചിരിക്കുന്നത്. എസ് ബി ഐ യുടെ പുതിയ സർക്കുലർ പ്രകാരം ജീവനക്കാർ ജോലിക്കിടെയോ മീറ്റിംഗുകളിലോ ഏമ്പക്കം വിടാൻ പാടില്ല. ഇത് മറ്റുള്ളവർക്ക് അരോചകം ആയി തീരും എന്നാണ് സർക്കുലറിൽ പറയുന്നത്. ജീവനക്കാർ അങ്കലാപ്പിലാണ്.
ജീവനക്കാരുടെ പോസ്റ്റ് അനുസരിച്ച് ഡ്രെസ്കോഡിൽ വരുത്തേണ്ടുന്ന മാറ്റങ്ങൾ, ജോലിസമയത്ത് ധരിക്കാവുന്ന മറ്റു വേഷങ്ങൾ, ബെൽറ്റ്, ഷൂ, ടൈ, തുടങ്ങിയ കാര്യങ്ങളും 3 പേജ് വരുന്ന സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്. നാടൻ ഭാഷയിൽ സംസാരിക്കുന്നതിനും വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് എസ് ബി ഐ സർക്കുലർ പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക