ബൈക്കുകൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസുമായി രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ കരുത്തരായ ബജാജ് ഓട്ടോ ലിമിറ്റഡ്. തെരെഞ്ഞെടുത്ത 10 മോഡലുകള്‍ക്ക് ആണ് 1,300 മുതൽ 2,000 രൂപ വരെ പ്രീമിയമുള്ള ഇൻഷുറൻസ് പോളിസികൾ ബജാജ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്.
പ്ലാറ്റിന, ഡിസ്കവർ 125(ഡ്രം, ബ്രേക്ക് പതിപ്പുകൾ), വി 12, വി 15, അവഞ്ചർ 150 സ്ട്രീറ്റ്, പൾസർ 135, പൾസർ 150, പൾസർ 180, പൾസർ എൻ എസ് 160 എന്നിവ വാങ്ങുന്നവർക്കാണ് ആദ്യ വർഷത്തെ ഇൻഷുറൻസ് സൗജന്യമായി ലഭിക്കുക. ജനുവരി 15 വരെയാണു പദ്ധതി പ്രാബല്യത്തിലുണ്ടാവുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
പുതിയ പ്ലാറ്റിന വാങ്ങുന്നവർക്ക് സൗജന്യ ഇൻഷുറൻസിലൂടെ 1,300 രൂപ ലാഭിക്കാം. ഡിസ്കവർ 125 വാങ്ങുന്നവര്‍ക്ക് 1,400 രൂപ ലാഭിക്കാം. വി 12, വി 15 എന്നിവയ്ക്ക് 1,500 രൂപയും പൾസർ 135ന് 1,500 രൂപയും’150′ മോഡലിന് 1,700 രൂപയും ‘180 പൾസറി’ന് 2,000 രൂപയും ലാഭിക്കാം. അവഞ്ചർ 150 സ്ടീറ്റിന്റെ ഇൻഷുറൻസിന് 1,700 രൂപയും പൾസർ എൻ എസ് 160ന് 1,900 രൂപയും ലാഭം കിട്ടും. ഇവ ഡൽഹിയിൽ പ്രാബല്യത്തിലുള്ള നിരക്കുകളാണ് , സംസ്ഥാനാടിസ്ഥാനത്തിൽ ഈ നിരക്കുകളിൽ ചെറിയ വ്യത്യാസങ്ങളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക