Home MOVIE REVIEWS പൊട്ടിച്ചിരിയുടെ മാലപ്പടക്കം; ദൈവമേ കൈതൊഴാം കെ കുമാറാകണം

പൊട്ടിച്ചിരിയുടെ മാലപ്പടക്കം; ദൈവമേ കൈതൊഴാം കെ കുമാറാകണം

ദൈവമേ കൈതൊഴാം കെ കുമാറാകണം സലിം കുമാർ സംവിധാനവും തിരക്കഥയും നിർവഹിച്ച ഒരു ജയറാം സിനിമ. പേര് പോലെ തന്നെ നർമം തുളുമ്പിയ, നന്മ നിറഞ്ഞ മികച്ച ഒരു ഫാമിലി എന്റെർറ്റൈനെർ, അതാണ് ദൈവമേ കൈതൊഴാം കെ കുമാറാകണം. ഏറെകാലമായി ജയറാമിന്റെ തിരിച്ചുവരവിനായി കാത്തിരുന്ന മലയാളി പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല ഈ സിനിമ.

ഒരു ഫാന്റസി ആണ് സലിം കുമാർ കഥ പറയാൻ തിരഞ്ഞെടുത്തത്. കൃഷ്ണകുമാറിന്റെയും (ജയറാം) ഭാര്യ നിർമലത്തിന്റെയും (അനുശ്രീ) ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചുരുക്കത്തിൽ സിനിമയുടെ പശ്ചാത്തലം. വൈകാരികതയും നർമവും കോർത്തിണക്കി പ്രേക്ഷകന്റെ മനം മടുപ്പിക്കാത്ത രീതിയിലാണ് കഥ പറഞ്ഞു പോവുന്നത്. യഥാർത്ഥ ജീവിതത്തിൽ ദൈവം വന്നാൽ എങ്ങനെയിരിക്കുമെന്ന് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് സിനിമ. സിനിമയുടെ അവസാനം വരെ ഫാന്റസി തന്നെയാണ് കഥ മുന്നോട്ടു കൊണ്ടുപോവുന്നത്.

ചിരിച്ചും ചിന്തിപ്പിച്ചും കൃഷ്ണകുമാറും കൂട്ടരും ഓരോ പ്രേക്ഷകരെയും കയ്യിലെടുത്തു. സംവിധായകനെന്ന നിലയിൽ സലിം കുമാറിന്റെ 3 മത്തെ സിനിമയാണ് ഇത്. ഓഫ് ബീറ്റ് സിനിമകളായിരുന്നു ആദ്യത്തെ രണ്ടെണ്ണം.
നെടുമുടി വേണു, സലിംകുമാർ, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, കൊച്ചുപ്രേമൻ ,സുരഭി ,ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ മികച്ച താര നിര സിനിമയിലുണ്ട്. നാദിർഷായുടെ സംഗീതവും മികച്ചുനിന്നു.

Also Read :   റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാന്‍; ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകൻ റാഫി; ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചെന്ന് ക്രൈംബ്രാഞ്ച്