അത്താണിയിൽ പട്ടാപ്പകല്‍ വീട്ടില്‍ കയറി അമ്മൂമ്മയെ ആക്രമിച്ച് ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അസം ദോയാല്പുര് സ്വദേശി ലോഹിറാം നാക്കാണ് (42) പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് അത്താണി കാംകോ കമ്പനിക്കു പിന്‍ഭാഗത്തുള്ള പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം ഭാഗത്തായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സാബു നീന ദമ്പതിമാരുടെ ഒന്നര വയസ്സുള്ള ആരവിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.
സാബു ടാക്സിഡ്രൈവറും നീന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. ഇരുവരും രാവിലെ ജോലിക്ക് പോയാതായിരുന്നു. നീനുവിന്റെ അമ്മ ബീനയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക