രാജ്യത്തെ വ്യാജ സന്യാസിമാരെക്കുറിച്ചുള്ള രണ്ടാമത്തെ പട്ടികയുമായി അഖില ഭാരതീയ അഖാഡാ പരിഷത്ത്. ആദ്യം പുറത്തുവന്ന പട്ടികയിൽ 14 പേരായിരുന്നു ഇപ്പോൾ പുറത്തു വന്ന പട്ടികയിൽ 17 പേരാണ് ഉൾപെട്ടിരിക്കുന്നത്. ഇന്ത്യയിലെ സന്യാസിമാരുടെ ഉന്നതാധികാര സഭയാണ് അഖില ഭാരതീയ അഖാഡാ പരിഷത്ത്.
ബലാത്സസംഘ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹിം സിങ്, ആശാം റാം ബാപ്പു, രാധേ മാ തുടങ്ങിയ 14 പേരായിരുന്നു ആദ്യ പട്ടികയിൽ. വിരേന്ദ്ര ദേവ് ദീക്ഷിത്(ഡൽഹി), സച്ചിദാനന്ദ സരസ്വതി (ബസ്തി , യു പി), ത്രികാൽ ഭവന്ത് (അലഹബാദ്) എന്നിവരെയാണ് അഖാഡാ പരിഷത്ത് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വീരേന്ദ്ര ദീക്ഷിതിന്റെ ഡൽഹിയിലെയും ഉത്തർപ്രദേശിലെയും ആശ്രമങ്ങളിൽ നിന്ന് 47 സ്ത്രീകളെയും 3 പെൺ കുട്ടികളെയും രക്ഷപെടുത്തിയിരിന്നു. തുടർന്നാണ് അദ്ദേഹത്തെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ജയിലിനു സമാനമായ ജീവിതമാണ് അവർക്കു അവിടെ കിട്ടിയത് എന്ന് വ്യക്തമായിട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക