തിരുവനന്തപുരം : അനിയന്റെ മരണത്തിനു നീതിലഭിക്കാൻ വേണ്ടി സെക്രെട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരം 762 -)0 ദിവസം കഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ ശ്രീജിത്തിന് പിന്തുണ അറിയിച്ചു ഒരുപാട് പേർ രംഗത്ത് വന്നിട്ട് ഉണ്ട്.
ഇപ്പോൾ നടൻ നിവിൻപോളിയാണ് ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. തീവ്ര വേദനയുടെ 762 ദിവസങ്ങൾ അനിയന്റെ മരണത്തിനു ഉത്തരവാദി ആരെന്നു അറിയാൻ ഈ രാജ്യത്തെ എല്ലാ പൗരന്മാരെപോലെയും ശ്രീജിത്തിന് അർഹത ഉണ്ടെന്നും നിങ്ങളുടെ ഒറ്റയാൾ പോരാട്ടത്തിന് വലിയ സല്യൂട്ട് എന്നാണ് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചത്.
762 days of anguish! It's heartbreaking to see this. Sreejith deserves to know the truth behind the death of his…
Posted by Nivin Pauly on Friday, January 12, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക