മലയാളത്തിലെ ഭൂരിഭാഗവും നടന്മാരും നടിമാരോട് ലൈംഗിക താൽപര്യം വെച്ച് പുലർത്തനവരാണെന്ന് നടി സജിതാ മഠത്തിൽ. കാലങ്ങളായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നടി എന്ന നിലയിലും അനുഭവത്തിന്റെ വെളിച്ചത്തിലും ആണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം താത്പര്യങ്ങൾക്ക് വഴങ്ങാത്തവരെ സിനിമയിൽ നിന്ന് മാറ്റി നിർത്തുകയും പ്രതികാരം നടപ്പാക്കുകയും ചെയ്യുന്ന നടന്മാർ നടിമാർ പ്രതിഫലം കൂടുതൽ ചോദിക്കുന്നു എന്നും തലക്കനം ആണെന്നും രീതിയിലുള്ള അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് സജിതാ മഠത്തിൽ പറഞ്ഞു.
സെൻറ് പീറ്റേഴ്സ് കോളേജിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ് സജിതാ മഠത്തിൽ ഇങ്ങനെ പറഞ്ഞത്. സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ സുരക്ഷിത മല്ലെന്നും ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ടുന്നും സജിതാ മഠത്തിൽ വ്യക്തമാക്കി. സ്ത്രീ വിരുദ്ധത സ്വാഭാവികം എന്ന് പറയുന്ന മനുഷ്യരുടെ സംഘടനായാണെന്നും സജിതാ മഠത്തിൽ തുറന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക