കവാസാക്കി നിഞ്ച 650 പുത്തന്‍ നിറത്തില്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ നിറത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള ബ്ലാക് നിറത്തെ നിഞ്ച 650യില്‍ നിന്നും കവാസാക്കി പിന്‍വലിച്ചു.5.33 ലക്ഷം രൂപയാണ് നീല നിറത്തിലുള്ള പുതിയ കവാസാക്കി നിഞ്ച 650യുടെ എക്‌സ്‌ഷോറൂം വില. പുതിയ നീല നിറത്തിലുള്ള നിഞ്ച 650 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കവാസാക്കി ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു.
2016 ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ആദ്യമായി അവതരിച്ച പുതുതലമുറ നിഞ്ച 650 കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തിയത്. 649 സിസി, പാരലല്‍ട്വിന്‍ എഞ്ചിനിലാണ് കവാസാക്കി നിഞ്ച 650യുടെ എത്തുന്നത്.
8,000 rpmല്‍ 67.2 bhp കരുത്തും 6,500 rpmല്‍ 65.7 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്. 5.49 ലക്ഷം രൂപയാണ് കവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്റെ എക്‌സ്‌ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക