പാട്ടുകാരനായി ദുൽഖർ സൽമാൻ വീണ്ടുമെത്തുന്നു. കഴിഞ്ഞ രണ്ടുതവണയും ദുൽഖർ തന്റെ സിനിമകൾക്ക് വേണ്ടി പാടിയപ്പോൾ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ദുൽഖർ പാടുന്നത് സ്വന്തം സിനിമയ്ക്കു വേണ്ടിയല്ല…! പിന്നെയോ ..മുകേഷിന്റെ മകൻ ശ്രാവൺ നായകനായെത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷൻ സോങ് ആണ് ദുൽഖർ പാടിയിരിക്കുന്നത്.
ദ്രിതംഗ പുളകിതൻ എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രകാശ് അലക്സാണ്. പാട്ടിന്റെ ടീസർ പുറത്തിറങ്ങി.
ദുൽഖറിനൊപ്പം ഗ്രിഗറിയും പാടുന്നുണ്ട്. ഇരുവരും ചേർന്ന് എ ബി സി ഡി എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ജോണി ജോണി മോനെ ജോണി എന്ന ഗാനം ഏറെ ഹിറ്റ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക