ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ നടന്നു. നൂറുകണക്കിനു വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിച്ചേർന്നത്. രാഷ്ട്രീയ നേതാക്കൾക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിന് പിന്തുണയുമായെത്തി.
എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയാണ് ടൊവിനോ തിരുവനന്തപുരത്ത് ശ്രീജിത്തിന്റെ അടുത്തെത്തിയത്. സമരം 765–ാം ദിവസത്തിലേക്കു കടക്കുമ്പോളാണ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രചാരണം ശക്തമായത്. രാഷ്ട്രീയ സംഘടനകളുടെ ഭാഗമായവർ പോലും അവയുടെ പിൻബലമില്ലാതെയാണ് ശ്രീജിത്തിനു പിന്തുണ നൽകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരൻ തുടങ്ങിയ നേതാക്കൾ ശ്രീജിത്തിനെ കണ്ടിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സുധീരന് ആവശ്യപ്പെട്ടു.
അതിനിടെ ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.
#ശ്രീജിത്തിനൊപ്പം ടൊവിനോ …..
Posted by പോരാളി ഷാജി on Saturday, January 13, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക