ദിലീപ് വീണ്ടും കോടതിയിലേക്ക്. കേസിൽ വിചാരണ തുടങ്ങാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് നടൻ ദിലീപ് നിർണായകവും ഏറ്റവും സുപ്രധാനവുമായ തെളിവായ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ കോടതിയിൽ വെച്ച് ഈ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അതിനു ശേഷം ദിലീപ് ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു എന്നാൽ കോടതി അത് നിഷേധിച്ചിരുന്നു.
ഈ ദൃശ്യങ്ങൾ കൈമാറ്റം ചെയ്താൽ പുറത്ത് പോകുകയും അത് ചോരുകയും ചെയ്യും എന്ന കാരണത്താൽ പോലീസ് ഈ ദൃശ്യങ്ങൾ നൽകാൻ അനുവദിക്കില്ല. കേസിൽ നിർണായകമായ തെളിവാണ് ഈ ദൃശ്യങ്ങൾ. ദിലീപിൻറെ അഭിഭാഷകൻ രാമൻ പിള്ള വീണ്ടും ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. നേരത്തെ കോടതിയെ സമീപിച്ച് കുറ്റപത്രം കൈപ്പറ്റിയിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക