Home FOOD രാത്രി കിടക്കാന്‍ നേരം ഒരു കഷ്ണം സവാള മുറിച്ച് കാലിനടിയില്‍ വെച്ചാൽ….

രാത്രി കിടക്കാന്‍ നേരം ഒരു കഷ്ണം സവാള മുറിച്ച് കാലിനടിയില്‍ വെച്ചാൽ….

മലയാളികളുടെ അടുക്കളയില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് സവാള. സള്‍ഫറിന്റെ ഉറവിടമായതു കൊണ്ട് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ട്. ലോകാരോഗ്യസംഘടന വിശപ്പുണ്ടാകാനും, രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന രോഗമായ ആതറോസ്‌ക്ലറോസിസ് എന്ന രോഗത്തിന് പ്രതിവിധിയായും ഉള്ളിയെ പരിഗണിക്കുന്നു. കടുത്ത ആസ്ത്മ, അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങള്‍ക്ക് കുറവ് ലഭിക്കാന്‍ ഉള്ളി സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദന്മാരും പറയുന്നു. മികച്ച ആന്റി ഓക്സിഡന്റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രശസ്തമാണ്.

ഇതിനു പുറമേ മുടി വളര്‍ച്ചയ്ക്കും ഏറെ നല്ലതാണ് സവാള. ഇതിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്. കഷണ്ടിയില്‍ പോലും മുടി കിളിര്‍ക്കാന്‍ സവാള സഹായിക്കുമെന്നു പറയുന്നു. രാത്രി കിടക്കാന്‍ നേരം ഒരു കഷ്ണം സവാള മുറിച്ച് കാലിനടിയില്‍ വച്ച് സോക്‌സിട്ടു കിടന്നാല്‍ ഗുണങ്ങള്‍ പലതാണ്. കാലിന്റെ അടിയില്‍ മുകള്‍ഭാഗത്തായി ഇത്തരത്തില്‍ സവാള വച്ചാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ഇതുകൊണ്ടുതന്നെ രോഗങ്ങളെ ചെറുത്തു ശരീരത്തിന് പ്രതിരോധശേഷി നല്‍കും. രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ തുമ്മലും അലര്‍ജിയുമുള്ളവര്‍ ഇതു ചെയ്തു നോക്കുന്നത് ഏറെ നല്ലതാണ്. കാലില്‍ ഇതേ രീതിയില്‍ സവാള വയ്ക്കുമ്പോള്‍ ഇതിലെ ഫോസ്‌ഫോറിക് ആസിഡ് ചര്‍മത്തിലൂടെ ശരീരത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇത് രക്തം ശൂദ്ധീകരിക്കാന്‍ ഏറെ നല്ലതാണ്.രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കാണാം.

കാലിനടിയില്‍ വിരലുകള്‍ക്ക് താഴെയായാണ് ഇത്തരത്തില്‍ സവാള വയ്ക്കുന്നതെങ്കില്‍ ഇത് സൈനസ് പ്രശ്‌നങ്ങള്‍ അകറ്റാനും ചെവിയിലെ അണുബാധ മാറ്റാനും കഴുത്തുവേദന മാറാനുമെല്ലാം ഏറെ നല്ലതാണ്. ചിലരുടെ പാദങ്ങളില്‍ ദുര്‍ഗന്ധമുണ്ടാകും. ഇതകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് പാദത്തിനടിയില്‍ സവാള വച്ചുറങ്ങുന്നത്. കോള്‍ഡ്, പനി എന്നിവയില്‍ നിന്നും രക്ഷ നേടാനുള്ള നല്ലൊരു വഴി കൂടിയാണ് സവാള കാലിനടിയില്‍ വച്ചുറങ്ങുന്നത്. ഇതല്ലാതെയും പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ സവാള്ക്കുണ്ട്.ഉള്ളിയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും.കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി സവാളനീര്‌ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ ഉള്ളിയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി. സവാളനീരും ശര്‍ക്കരയും, വെള്ളവും കൂട്ടി കഴിച്ചാല്‍ വിളര്‍ച്ച മാറും. മൂത്രച്ചൂടു മാറാന്‍ സവാളയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

Also Read :   മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ അഞ്ച് ഫേസ് പാക്കുകള്‍