ന്യൂഡൽഹി: ഞെട്ടേണ്ട വെറും 99 രൂപ ആകാശം യാത്ര ആസ്വദിക്കാനും അറിയാനും. എയർ ഏഷ്യയാണ് 99 രൂപയ്ക്ക് ടിക്കറ്റുകൾ നൽകുന്നത്. ആഭ്യന്തര റൂട്ടിലാണ് കുറഞ്ഞ നിരക്കിൽ സർവ്വീസുകൾ നൽകുന്നത്. ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ന്യൂഡൽഹി, എന്നിവടങ്ങളിൽ നിന്നുള്ള സർവ്വീസുകൾക്കാണ് കമ്പനി പ്രത്യേക കിഴിവ് നൽകുന്നത്. പുതിയ ഓഫർ പ്രകാരമുള്ള ടിക്കറ്റുകൾ തിങ്കളാഴ്ച്ച മുതൽ ബുക്ക് ചെയ്യാം. ജനുവരി 21 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസാന തീയ്യതി.
ജനുവരി 15 മുതൽ ജൂലൈ 31 വരെയാണ് യാത്രപരിധി. എയർ ഏഷ്യയുടെ സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാകുന്നത്. ഇത് കൂടാതെ ചില വിദേശരാജ്യങ്ങിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്നുണ്ട്. അക്കലാൻഡ്, ബാലി, ബാങ്കോക്, സിംഗപ്പൂർ, കോലാലംപൂർ, മെൽബൺ തുടങ്ങിയ നഗരങ്ങളിലേക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക