രാജ്യത്തെ മുൻനിര ടെലികോം ദാതാവായ റിലയൻസ് ജിയോ നിരക്കുകൾ കുത്തനെ കുറച്ചു. അതുകൂടാതെ ജിയോ ഇന്നു മുതല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫറാണ് മുന്നോട്ടുവെക്കുന്നത്.
398 നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം മുഴുവന്‍ തുക തിരിച്ചു നല്‍കും. 398 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ രൂപ ക്യാഷ് ബാക്ക് ഓഫറായി നല്‍കും. മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 400 രൂപ ക്യാഷ്ബാക്ക് തുക വൗച്ചറുകളായാണ് ഉപയോഗിക്കാന്‍ കഴിയുക. ജനുവരി 16 മുതല്‍ 31 വരെ പ്രീമിയം വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക
അതേസമയം, ആമസോണ്‍ പേ വഴി ജിയോ റീചാര്‍ജ് ചെയ്താല്‍ 50 രൂപയും പേടിഎം വഴി ചെയ്യുമ്പോള്‍ പുതിയ വരിക്കാര്‍ക്ക് 50 രൂപയും നിലവിലെ വരിക്കാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് തുകയായി ലഭിക്കും. മൊബിക്യുക്ക് വഴി ചെയ്യുന്നവര്‍ക്ക് 300 രൂപയാണ് ക്യാഷ്ബാക്ക്.
റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താനായി വീണ്ടും മറ്റൊരു അത്യുഗ്രന്‍ ഓഫര്‍ അവതരിപ്പിച്ചത് കഴിഞ്ഞ ആഴ്ചയാണ്. നിലവിലെ നിരക്കുകളെല്ലാം കുത്തനെ കുറച്ചാണ് ജിയോ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. 2018 പുതുവര്‍ഷം പ്രമാണിച്ചാണ് പുതുക്കിയ നിരക്കുകള്‍ അവതരിപ്പിച്ചത്.
നേരത്തെ 199 രൂപയ്ക്ക് 28 ജിബി നല്‍കിയിരുന്ന പ്ലാന്‍ 149 രൂപയായി കുറച്ചു. ദിവസം 1ജിബ ഡേറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിക്കും. കൂടാതെ 399 രൂപ പ്ലാന്‍ 349 രൂപയായി കുറച്ചു. 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും.
459 രൂപയുടെ പ്ലാന്‍ 399 രൂപയായും കുറച്ചു. 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ. 499 രൂപ പ്ലാന്‍ 449 രൂപയായാണ് കുറച്ചത്. 91 ദിവസത്തേക്ക് 91 ജിബി ഡേറ്റ. ദിവസം ഒരു ജിബി ഡേറ്റ പ്ലാനുകള്‍ക്കെല്ലാം 50 രൂപയാണ് വെട്ടിക്കുറച്ചത്.
ഇതു കൂടാതെ ഒരു ജിബിയ്ക്ക് നാല് രൂപ എന്ന നിരക്കില്‍ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക പ്ലാനുകളും ജിയോ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക