ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമി ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് പുതിയ സ്മാർട്ട് ഫോൺ ഷവോമി അവതരിപ്പിക്കുന്നത്. മികച്ച മോഡലായ റെഡ്മി നോട്ട് 4ന്റെ പിൻഗാമിയാണ് റെഡ്മി നോട്ട് 5 . ഗിസ്മോ ചൈനയുടെ റിപ്പോർട്ട് പ്രകാരം ഷവോമി ‘ചൈന MIUI ഫോറത്തിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന മത്സരത്തിൽ റെഡ്മി നോട്ട് 5 ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 6800 രൂപ വിലയായിരിക്കും. ക്വൽകാം സ്നാപ് ഡ്രാഗണ്‍ 625 പ്രോസസ്സർ, 3 ജി ബി റാം, 32 ജി ബി ഇന്റെർണൽ സ്റ്റോറേജ് , 4 ജിബി റാം, 64 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.
ആൻഡ്രോയിഡ് നൗഗട്ട് അടിസ്ഥാനമാക്കിയ MIUI 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവർത്തിക്കുന്ന ഫോണില്‍ 4000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക