സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽ 121 ഒഴിവുകൾ. ഓൺലൈൻ വഴിയാണ് അപേക്ഷിക്കണ്ടത്. ജനുവരി 16 മുതൽ ഫെബ്രുവരി 4 വരെ അപേക്ഷ സമർപ്പിക്കാം.
www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനിൽ അപേക്ഷിക്കണം. വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും. 600 രൂപയാണ് അപേക്ഷ ഫീസ്, പട്ടികവിഭാഗക്കാർക്കും വികലാംഗർക്കും 100 രൂപ മതിയാവും. ഓൺലൈൻ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, മാനേജർ തസ്തികകളിലാണ് ഒഴിവ്. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ – 3, സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ – 4 തസ്തികകളാണിത്. ജോലിപരിചയമുള്ളവർക്കാണ് അവസരം.
എംഎംജിഎസ് – 3 വിഭാഗത്തിൽ 76 ഒഴിവുകളും എസ്എംജിഎസ് – 4 വിഭാഗത്തിൽ 45 ഒഴിവുകളുമാണുള്ളത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് പഴ്സനൽ ഇന്റർവ്യൂ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക