മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ മെഗാതാരം തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.
പ്രമുഖ ഛായാഗ്രഹകനായ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. നവാഗതനായ ഫവാസിന്റേതാണ് തിരക്കഥ. ജയിംസ് എന്ന പോലീസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
സൗബിന് ഷാഹിര്‍, ഹരീഷ് കണാരന്, ധര്മജന്, ലിജോ മോള് തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. പ്ലേ ഹൗസ് മോഷന്‍ പിക്ചര്‍ ലിമിറ്റഡിന്റെ പേരില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരി 26ന് ചിത്രം തീയറ്ററുകളിലെത്തും.
Street Lights Official Trailer
Here is Official Trailer of Street Lights Directed By Shamdat Sain , Produced By Playhouse Release Hitting Screen On January 26 , 2018
Posted by Mammootty on Wednesday, January 17, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക