മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒത്തുചേരുന്നത് എപ്പോഴും വർത്തയാവാറുമുണ്ട്. വ്യക്തിപരമായി ഇവർ തമ്മിൽ ഇല്ലാത്ത വഴക്കിടൽ ഫാൻസുകാർ തമ്മിലിടയ്കിടെ ഉണ്ടാകാറുണ്ട്. എന്നാൽ ജീവിതത്തിൽ ഇവർ നല്ല സുഹൃത്തുക്കളാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മോഹൻലാൽ കുടുംബ സമേതം മമ്മൂട്ടിയെ കാണാൻ മമ്മൂട്ടിയുടെ വീട്ടിലെത്തി. പ്രണവ് നായകനായെത്തുന്ന സിനിമ ആദിയുടെ പ്രിവ്യു ഷോ ഒരുമിച്ചു കാണാനാണ് താരകുടുംബങ്ങൾ ഒരുമിച്ചതെന്നു റിപ്പോർട്ടുകളുണ്ട്.

പ്രണവിന്റെ സിനിമ അരങ്ങേറ്റം കാണാൻ ഏറെ നാളായി കാത്തിരിക്കുകയാണെന്നും മമ്മൂട്ടി പറയുന്നു. പ്രണവ് നായകനെയെത്തുന്ന ആദിയും മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റും ഒരേ ദിവസമാണ് തിയേറ്ററിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക