നടി അമല പോളിന് വാഹന രജിസ്ട്രേഷൻ കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നൽകി. കേസുമായി സഹകരിക്കണമെന്നും അമലയോട് കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമല ക്രൈബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. ഇതേതുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
എന്നാൽ താൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും 2013 മുതൽ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അമല മൊഴി നൽകിയിരുന്നു. അതേസമയം അമല പോളിന്‍റെ മൊഴി കളവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വാടക രസീത് കൃത്രിമമായി ചമച്ചതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതോടെ അമലയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അമലയ്‌ക്കെതിരായ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക