കണ്ണൂർ തലശേരിയിൽ സി പി എം പ്രവർത്തകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിമാക്കൂൽ ശാന്ത ഭവനിൽ സുധീർ (39) നെ ആണ് വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ സുധീറിന്റെ സഹോദരൻ രതീഷ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വീടിന്റെ ഹാളിൽ സുധീർ വായിൽ നിന്ന് രക്തം വാർന്ന് മരിച്ച നിലയിൽ കാണുകയായിരുന്നു.
മൃതദേഹം ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി, പോസ്റ്റ് മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സിനിമ ലൊക്കേഷനുകളിൽ ഫർണിച്ചറുകൾ നിർമിച്ചു നൽകുന്ന ജോലിയായിരുന്നു. അവിവാഹിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക