ലക്കിടി നെഹ്റു കോളേജില്‍ വിദ്യാര്‍ഥി ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് സ്വദേശി അര്‍ഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചില വിദ്യാർഥികളെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ മാനേജ്മെന്റ് കൂട്ടാക്കിയിരുന്നില്ല.
സസ്പെന്ഷന് കഴിഞ്ഞ ശേഷം ഇന്ന് രാവിലെ അർഷാദ് കോളജിലെത്തുകയും ക്ലാസിൽ കയറുകയും ചെയ്തു. എന്നാൽ ക്ലാസ്സിലെത്തിയ അര്‍ഷാദ് ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതിനെ തുടര്‍ന്ന് ക്ലാസ്സില്‍ വെച്ച് എലിവിഷം കഴിക്കുകയായിരുന്നു.
അതേസമയം, അര്‍ഷാദിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് സഹപാഠികൾ ആരോപിച്ചു. ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് അര്‍ഷാദിനെ വള്ളുവനാടുള്ള ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക