തിരുവനന്തപുരം: മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജീവിതം പ്രമേയമാക്കി രചിച്ച എഴുത്തച്ഛൻ നാടകം അരങ്ങിലെത്തി. മാതൃഭാഷയുടെ പ്രചരാണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പാണ് നാടകം അരങ്ങിലെത്തിച്ചിരിക്കുന്നത്. നാടകത്തിന്റെ സംവിധായകന് മീനമ്പലം സന്തോഷാണ്. എഴുത്തച്ഛന്റെ ജീവിതവും, സംഭാവനകളും പ്രമേയമാക്കിസംവിധാനം ചെയ്ത നാടകം ഗായക സംഗീത സംവിധായക കൂട്ടായ്മയുടെ കൂടിയാണ്.
ഒഎന്‍വി അടക്കമുള്ള 19 കവികളുടെ ഏഴുത്തച്ഛനെക്കുറിച്ചുള്ള പ്രസിദ്ധമായ കവിതകള്‍, എംജി ശ്രീകുമാര്‍, കെഎസ് ചിത്ര അടക്കമുള്ള പ്രശസ്ത ഗായകര്‍, എംകെ അര്ജുനന്, ശ്യാം എന്നീ സംഗീത സംവിധായകര്‍ ഇങ്ങനെ നീളുന്നു എഴുത്തച്ഛന് എന്ന ഈ അപൂർവ കാഴ്ച്ചയ്ക്ക്.
സംസ്കൃത ഭാഷ വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയായിരുന്ന കാലത്ത് ഭാഷയെ കേരള ജനതയുടെ മണ്ണില്‍ ഉറപ്പിച്ച എഴുത്തച്ഛന്റെ ജീവിത സംഘര്‍ഷങ്ങളാണ് നാടകത്തിന്റെ ഇതി വൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക