പത്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്കിയ സിനിമ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഇല്ലെന്ന് കോടതി പറഞ്ഞു.ചിത്രത്തിന്റെ വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം നല്കിയ ഹർജിയിലാണ് സുപ്രീംകോടതി ഇന്ന് വാദം കേട്ടത്.
രാജസ്ഥാൻ, ഗുജറാത്ത് , ഹരിയാന,ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈകോം 18 മോഷൻ പിക്ച്ചേഴ്സ് സുപ്രീംകോടതിയെ സമീപിച്ചത്.
സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ചിട്ടും റിലീസ് തടയുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം രജപുത്ര സംസ്കാരത്തെ വികലമാക്കുന്ന രംഗങ്ങൾ ഉണ്ടെന്ന വിവാദമാണ് റിലീസ് വൈകിപ്പിച്ചത്. റിലീസ് ചെയ്യുന്ന പക്ഷം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുമെന്ന വാദം ശെരിയല്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക